BREAKING NEWS

ട്രംപ് പലതും പ്ലാനിടുന്നു? ദേശീയ സുരക്ഷാ സംഘം അടിയന്തര യോ​ഗം വിളിച്ചു; വാരാന്ത്യ പരിപാടികൾ നിർത്തിവച്ചു; ഇറാനെതിരെ വീണ്ടും പടനീക്കം?

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി വീണ്ടും പരിഗണിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ദേശീയ സുരക്ഷാ സംഘത്തിന്റെ ഉന്നതതല യോഗം വിളിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുവെന്നാണ് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നയതന്ത്ര ചർച്ചകൾ തുടരെത്തുടരേ നടക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നും സൂചനയുണ്ട്.

ട്രംപ് വിളിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സി.ഐ.എ. ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്യൂസി വൈൽസ് എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. ഇറാനുമായുള്ള ചർച്ചകളുടെ പുരോഗതി, നയതന്ത്രം പരാജയപ്പെട്ടാലുള്ള മുന്നോട്ടുപോക്ക്, സൈനിക തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ച് ചർച്ചയായി. യോഗത്തിന് പിന്നാലെ ട്രംപിന്റെ വാരാന്ത്യ പരിപാടികൾ നിർത്തിവെച്ചതും ആശങ്കപരത്തുന്നു.

അതിനിടെ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ തർക്കപരിഹാരത്തിനായി ഇറാനിലേക്ക് തിരിച്ചു. ഐ.ആർ.ജി.സി. മുതിർന്ന കമാൻഡറായ ജനറൽ അഹ്‌മദ് വഹീദുമായി ശനിയാഴ്ച ചർച്ച നടത്തും. ഖത്തർ പ്രതിനിധി സംഘവും ചർച്ചയിൽ പങ്കെടുക്കും. യു.എസുമായുള്ള ചർച്ചകളിൽ സുപ്രധാന കാര്യങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായാണ് വിവരം.

അശ്വന്ത് കോക്ക് ഉണ്ടാക്കിയ നഷ്ടം ചെറുതല്ല, നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ഒരുലക്ഷം ചോദിച്ചു, ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന്റെ കഥ വെളിപ്പെടുത്തി, ഇന്ത്യയില്‍ മാത്രം റിലീസ് ചെയ്ത പടം ഖത്തറിലിരുന്ന് കണ്ടെന്ന് മറ്റൊരു യുട്യൂബര്‍, ആരോപണവുമായി നിര്‍മ്മാതാവ്

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026