BREAKING NEWS

ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചു, ഭീഷണിപ്പെടുത്തി നിരവധി തവണ മകളെ പീഡിപ്പിച്ചു, പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം, ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ സ്ക്രീക്ക് 11 മാസം തടവും പിഴയും, രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ

· · 1 min read
Share: Copied!

ട്രിപ്ൾ ജീവപര്യന്തംപൊന്നാനി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബിഹാർ സ്വദേശിയായ പിതാവിന് ട്രിപ്ൾ ജീവപര്യന്തം തടവും 15 വർഷം അധിക കഠിനതടവും 3.70 ലക്ഷം രൂപ പിഴയും ശിക്ഷ. ബിഹാർ സ്വദേശിക്കാണ് (52) പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. കേസിൽ രണ്ടാനമ്മക്ക് ഒരു മാസം തടവും 5000 രൂപ പിഴയും, ഗർഭം അലസിപ്പിക്കാൻ പച്ചമരുന്ന് നൽകിയ പാലക്കാട് കോട്ടായി സ്വദേശിനിക്ക് 11 മാസം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു. 2016ൽ പെരുമ്പടപ്പിലെ വീട്ടിൽവെച്ചാണ് 16കാരിയായ മകളെ പിതാവ് ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചും ഭീഷണിപ്പെടുത്തിയും പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ആദ്യം പ്രതിയെക്കുറിച്ച് തെറ്റായ വിവരം നൽകി അന്വേഷണം വഴിതിരിച്ചുവിട്ടെങ്കിലും പെരുമ്പടപ്പ് ഇൻസ്പെക്ടർ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പിതാവാണ് പ്രതിയെന്ന് കണ്ടെത്തി. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ എട്ടു സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലെ ഭിവാഡിയിൽനിന്ന് 2022ൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഡി.എൻ.എ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും 36 സാക്ഷികളുടെ മൊഴികളും 51 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.

പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെതന്നെ വിചാരണ പൂർത്തിയാക്കുകയായിരുന്നു. പിഴയിൽ മൂന്നുലക്ഷം രൂപ അതിജീവിതക്ക് നൽകാനും മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകാനും കോടതി ഉത്തരവിട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.കെ. സുഗുണ, സപ്ന പി. പരമേശ്വരത്ത് എന്നിവർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026