BREAKING NEWS

പണിയെടുക്കാതിരിക്കാൻ മുട്ടാപ്പോക്ക് ന്യായീകരണങ്ങളുമായി ഇങ്ങോട്ടുവരണ്ട, സർക്കാർ ജോലി ചെയ്യുന്നവരാണെങ്കിൽ കൃത്യമായി അറ്റന്റൻസ് ഉണ്ടാകണം, ഉദ്യോ​ഗസ്ഥർക്കു താക്കീതുമായി ട്രാൻസ്പോർട്ട് കമ്മീഷണർ!! ആദ്യം അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്ക്, എന്നിട്ടാകാം നടപടി- ഉദ്യോ​ഗസ്ഥർ

· · 1 min read
Share: Copied!

തിരുവനന്തപുരം: എംവിഡി ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിൽ താക്കീതുമായി ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ഫേഷ്യൽ അറ്റൻ്റൻസ് നിർബന്ധമാണെന്നും ഇത് അനുസരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ മുന്നറിയിപ്പ്. എംവിഡി ഉദ്യോഗസ്ഥർ അറ്റൻ്റൻസ് കൃത്യമായി പാലിക്കുന്നില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ നടപടി.

അതേസമയം ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഈ പുതിയ ഉത്തരവിനെതിരെ ചില ഉദ്യോഗസ്ഥർ രംഗത്തെത്തി. കമ്മീഷണറുടെ പുതിയ ഉത്തരവുകൾ പ്രായോഗികമല്ലെന്നും തങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ആദ്യം ശരിയാക്കണം, അതിനുശേഷമാകാം നടപടികളെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതൊന്നുമില്ലാതെയാണ് ട്രാൻസ്പോർട്ട് കമ്മീഷ്ണർ വീണ്ടും ഉത്തരവുകൾ ഇറക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നോട് തുറന്ന് പറയേണ്ടത് ആണെന്നും ഇത്തരത്തിൽ ജോലി ചെയ്യാതിരിക്കാൻ മുട്ടാപ്പോക്ക് ന്യായങ്ങൾ പറയരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷ്ണർ വ്യക്തമാക്കി. പണിയെടുക്കാതെ ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ ജോലി ചെയ്യുന്നവരാണെങ്കിൽ കൃത്യമായി അറ്റന്റൻസ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

‘‘ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല, ഏഷ്യയിലെ മറ്റെവിടെയായാലും കളിക്കും’’, പാക് വനിതാ ക്രിക്കറ്റ് താരം

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026