BREAKING NEWS

വിഴിഞ്ഞം വിവാദത്തിൽ കെ.കെ. രാഗേഷിനെ തള്ളി പി.കെ. ശ്രീമതി; “ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുത്; ഒരുകാര്യം പറയുമ്പോൾ കാരണം വ്യക്തമാക്കണം”

· · 1 min read
Share: Copied!

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പരാമർശങ്ങളിൽ നിന്ന് അകലം പാലിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. രാഗേഷ് പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും, “ആവിലും ഇല്ല, ദുനിയാവിലും ഇല്ല” എന്ന രീതിയിൽ സംസാരിക്കരുതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

“പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇ.പി. ജയരാജന്റെ നിലപാട് തന്നെയാണ് എന്റേത്,” എന്നും പി.കെ. ശ്രീമതി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യറിനെ മാറ്റിയ വിഷയത്തിലും അവർ പ്രതികരിച്ചു. “ദിവ്യ എസ്. അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്,” എന്ന് അവർ പറഞ്ഞു.

ജോൺ ബ്രിട്ടാസിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും, “സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നത്. കെ.കെ. രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാലേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂ,” എന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.

അതേസമയം, ദിവ്യ എസ്. അയ്യറുടെ സ്ഥലംമാറ്റം വിവാദമാക്കേണ്ട വിഷയമല്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജയും പ്രതികരിച്ചു. “സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമാണ്,” എന്നാണ് ശൈലജയുടെ നിലപാട്.

വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യറെ മാറ്റിയത് ഡീലിന്റെ ഭാഗമാണെന്നായിരുന്നു കെ.കെ. രാഗേഷിന്റെ ആരോപണം. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും, വിഴിഞ്ഞം വിഷയത്തിൽ രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും സതീശൻ ചോദിച്ചിരുന്നു.

എന്റെ പൊന്നു സാറേ, ഞങ്ങള് സായിപ്പന്മാർക്ക് നിങ്ങളുടെ ഈ എരിവും എണ്ണയും കൂടിയതും വറുത്തതുമായ ഭക്ഷണം പറ്റില്ല, ഒരു സ്റ്റവും കലവും അതിൽ കുറച്ച് ഇറച്ചിയും മീനുമൊക്കെ വാങ്ങിത്തന്നാൽ മതി, തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചോളാം… തിഹാർ ജയിലിൽ കഴിയുന്ന മ്യാൻമാർ ഭീകര പരിശീലന കേസിലെ പ്രതി കോടതിയിൽ

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026