BREAKING NEWS

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു, ഒരു കോച്ച് പൂര്‍ണമായി കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

പട്‌ന: ബിഹാറിൽ ട്രെയിനിന് തീപ്പിടിച്ചു. സാസാറാം-പട്‌ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സാസാറാം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീപ്പിടിത്തത്തിൽ ആളപായമില്ല. സാസാറം റെയിൽവേ സ്‌റ്റേഷനിൽനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന്റെ ഒരുകോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. ആറാംനമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു ട്രെയിൻ നിർത്തിയിട്ടിരുന്നത്. ഇതിനിടെയാണ് കോച്ചിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്.

പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും പരിഭ്രാന്തിയിലായി. ഉടൻതന്നെ റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ഒരു കോച്ച് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പരിശോധന നടത്താനായി ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കത്തിനശിച്ച കോച്ച് പിന്നീട് വേർപ്പെടുത്തിയശേഷം പട്‌നയിലേക്കുള്ള പാസഞ്ചർ യാത്രതിരിച്ചു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026