BREAKING NEWS

നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ

· · 1 min read
Share: Copied!

കൊച്ചി: ജന്തർ മന്തറിലെ സമരത്തിലൂടെ ശ്രദ്ധനേടിയ നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനേക്കാൾ ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കേണ്ടതെന്ന് മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ. വിനീത് ശ്രീനിവാസന് അയച്ച തുറന്ന കത്തിലാണ് സെൻകുമാർ ഇക്കാര്യം പറഞ്ഞത്.

ചേരാനല്ലൂരിൽ 17 വയസ്സുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് കൊല്ലപ്പെട്ട യാത്രക്കാരൻ ജയപാലകൃഷ്ണന്റെ മകളാണ് ഭദ്രകീർത്തി. അച്ഛന്റെ മരണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭദ്രകീർത്തി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തി ശ്രദ്ധേയയായ നേഹ ബോറയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് വിനീത് ശ്രീനിവാസൻ നേരത്തെ ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവെച്ചിരുന്നു. തന്റെ മകൾ നേഹയെപ്പോലെ വളരണമെന്ന ആഗ്രഹമാണ് വിനീത് ആ പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ വളരുന്ന ഒരു മകളെയാണ് തനിക്ക് ആവശ്യമെന്നും അദ്ദേഹം റീലിൽ പറഞ്ഞിരുന്നു.

എന്നാൽ, നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം വിനീതും മറ്റുള്ളവരും ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടതെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കത്തിൽ സെൻകുമാർ കുറിച്ചു. നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തിലാണ് ഭദ്രയിലൂടെ പ്രകടമാകുന്നതെന്നും അവളെ ഓർത്ത് വലിയ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട വേദനാജനകമായ സാഹചര്യത്തിലും നീതിക്കായി ഭദ്ര കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പർശിയും പ്രചോദനാത്മകവുമാണെന്ന് സെൻകുമാർ കത്തിൽ പറഞ്ഞു. ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ് ഭദ്രയുടെ അചഞ്ചലമായ മനക്കരുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരും. ഈ ധീരയായ മകളെ ചേർത്തുപിടിക്കാനും ആവശ്യമായ പിന്തുണ നൽകാനും സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും സെൻകുമാർ പറഞ്ഞു.

നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ ഒപ്പം നിൽക്കാനും അന്തസ്സോടെ ജീവിതം പുനർനിർമിക്കാൻ സഹായിക്കാനും സമൂഹത്തിന് കഴിയണം. ഭദ്രയുടെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും നിരവധി പേർക്ക് പ്രചോദനമാകട്ടെയെന്നും നീതിക്കായുള്ള പോരാട്ടത്തിൽ സമൂഹം അവൾക്കൊപ്പം നിൽക്കണമെന്നും സെൻകുമാർ കത്തിൽ കൂട്ടിച്ചേർത്തു.

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026