BREAKING NEWS

റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു

· · 1 min read
Share: Copied!

തിരൂർ: ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായ പരുക്ക്. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) യാണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂക്കയിൽ-കൂട്ടായി-തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് റോങ്ങ് സൈഡിലേക്ക് കയറി തിരൂർ ഭാഗത്തുനിന്ന് ഉണ്യാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടിയിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ പെട്ട സ്കൂട്ടിയുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിന്നത്. ഈസമയം യുവതി ബസിന് അടിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. അതേസമയം അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. തസ്നിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മയ്യത്ത് ബന്ധുക്കൾക്ക് വിട്ടുനൽകി ഖബറടക്കും.

BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026