BREAKING NEWS

കിടപ്പുമുറിയിൽ വിദേശനിർമിത മരുന്നുകളും സിറിഞ്ചും!! ഫിറ്റ്നസ് പരിശീലകന്റെ മരണം മസിലിനു കരുത്തിനായി അമിത അളവിൽ മരുന്നുകൾ ഉപയോഗിച്ചതിനാലെന്നു സൂചന, മരണകാരണം പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമല്ല, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്, മാധവിനെ മരണം തേടിയെത്തിയത് അടുത്തമാസം വിവാഹം ഉറപ്പിക്കാനിരിക്കെ

· · 1 min read
Share: Copied!

തൃശൂർ: ഒന്നാംകല്ലിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫിറ്റ്നസ് പരിശീലകൻ മാധവ് മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. ഇയാളുടെ കിടപ്പുമുറിയിൽ നിന്ന് വിദേശനിർമിത മരുന്നുകളും സിറിഞ്ചും പോലീസിനു ലഭിച്ചു. ഇരുപത്തിയെട്ടുകാരനായ മാധവിനെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായിരുന്ന മാധവ് ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടിൽ താമസം. ദീർഘകാലമായി ഫിറ്റ്നസ് പരിശീലകനാണ്. അടുത്ത മാസം വിവാഹം ഉറപ്പിക്കാനിരിക്കെ ആണ് മരണം.

അതേസമയം മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെൻററിൽ പരിശീലകനായി മാധവ് പോകാറുണ്ട്. ഇന്നലെ പക്ഷേ, നാലര കഴിഞ്ഞിട്ടും എഴുന്നേറ്റില്ല. വാതിൽ തുറക്കാതെ വന്നപ്പോൾ അയൽവാസികളുടെ സഹായത്തോടെ വീട്ടുകാർ തള്ളിത്തുറന്നു. അപ്പോഴാണ് കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മൂമ്മ ആശുപത്രിയിൽ അറസ്റ്റിൽ!! മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സയിൽ, കോടതിയിൽ‍ ഹാജരാക്കുന്ന കാര്യത്തിൽ തീരുമാനം വൈകിയേക്കും

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026