തൃശ്ശൂർ: ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിൽ വീണ യുവാവിനു ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ വാലത്ത് രാജുവിന്റെ മകൻ നിജിൻ രാജ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
നിജിൻ ബുള്ളറ്റിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻ ചക്രം ശരീരത്തിലൂടെ കയറി നിജിൻ തത്ക്ഷണം മരിച്ചു.