BREAKING NEWS

ചോരക്കളമായി തൃശൂർ, 24 മണിക്കൂറിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങൾ, മദ്യപാനത്തിനിടെ 14 വർഷം മുൻപ് സഹോദരിയെ കളിയാക്കിയത് ഓർമവന്നു, സുഹൃത്തിന്റെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി

· · 1 min read
Share: Copied!

തൃശൂർ: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തൃശൂരിൽ നടന്നത് മൂന്നു കൊലപാതകങ്ങൾ. പൊന്നൂക്കരയിലെ സുകുമാരൻറെ വീട്ടിൽ മദ്യപാനത്തിനിടെയാണ് ഒരു കൊലപാതകം നടന്നത്. സുകുമാരൻറെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിൻറെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓർമ്മവന്നു.

കാന്റീൻ ജീവനക്കാരിയുടെ വസ്ത്രം മാറുന്ന ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി, മദ്യം കുടിപ്പിച്ച് ദിവസങ്ങളോളം പീഡനം, യുവാവ് മൂന്നു വർഷത്തിനു ശേഷം അറസ്റ്റിൽ

സുധീഷ് ഇത് ചോദിച്ചതോടെ തർക്കമായി. തടർന്നായിരുന്നു വിഷ്ണു സുധീഷിൻറെ തല ഭിത്തിയിലടിച്ച് പരപക്കേൽപ്പിച്ചു. ബ്ലേഡ് കൊണ്ട് മുതുകിലും പരുക്കേൽപ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

‘ഇതാ, സമയമായി, രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയണം… 2026-ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും,- അമിത് ഷാ- വീഡിയോ

വടക്കാഞ്ചേരിയിലാണ് രണ്ടാമത്തെ കൊലപാതകം. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവർത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പോലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിൻറെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യർ പുലർച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പോലീസ് കസ്റ്റ‍ഡിയിലെടുത്തു.

മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല, ആദ്യ ആത്മഹത്യ ശ്രമം എട്ടുവർഷം മുൻപ്, സാമ്പത്തിക ബാധ്യത പ്രശ്നമായിരുന്നില്ല, ആഡംബരപ്രിയൻ, എന്നും നിശബ്ദനായി നടന്നുപോകുന്ന കൊലയാളിയെ നാട്ടുകാർ തിരിച്ചറിഞ്ഞത് അരുംകൊലയ്ക്ക് ശേഷം

മറ്റൊന്ന് വാഴക്കോട്ടെ ജ്യൂസുകടയിൽ കാറിലെത്തിയ നാലംഗ സംഘം കാർ പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുൾ അസീസുമായി തർക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കൾ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറിൽ കയറി രക്ഷപ്പെട്ടു. ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ അസീസിൻറെ ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026