BREAKING NEWS

കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി, പത്തിരട്ടി വിലയ്ക്ക് വിൽപ്പന; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ; ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ട്രാൻസ്പോർട്ട് ബസിൽ കയറാൻ തുടങ്ങുന്നതിനിടെ പിടിവീണു

· · 1 min read
Share: Copied!

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷയിലെ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി.

ഒഡീഷയിൽനിന്ന് കിലോയ്ക്ക് 3,000 രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നും കേരളത്തിലെത്തിച്ച് പത്തിരട്ടി വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.

കുറച്ചുനാളുകളായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റൂറൽ ജില്ലാ ഡാൻസാഫ് ടീമിന് പുറമെ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

’എന്റെ ഫോണും പണവും പരുന്തുംപാറ സൂയിസൈഡ് പോയിന്റിലുണ്ട്; ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’; പ്ലസ്ടുവിൽ ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ച് പോലീസ്

BREAKING NEWS
'വെടിവച്ചവന് കുഴപ്പമില്ല; വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', കെ.പി. ഉദയഭാനുവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
23 Oct 2026
BREAKING NEWS
കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി
23 Oct 2026
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026