BREAKING NEWS

ഭീഷണിപ്പെടുത്തിയും വിരട്ടിയുമാണ് സിപിഎം ആളുകളെ പിടിച്ചുനിര്‍ത്തുന്നത്, പ്രേം കുമാറിന് ഒരു ഓഫറും നല്‍കിയിട്ടില്ല, ഓഫര്‍ കൊടുത്ത് ആരെയും കൊണ്ടുവരേണ്ട കാര്യം കോണ്‍ഗ്രസിനില്ല, എച്ചിൽ തിന്നുന്നവർ മാത്രമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കുന്നത്, അവിടെ നടക്കുന്നത് അടിമത്തം – സി.ആർ. മഹേഷ് എംഎൽഎ

· · 1 min read
Share: Copied!

കോട്ടയം: കോൺഗ്രസിന്റെ പോഷക സംഘടനയായ സംസ്കാര സാഹിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ തീരുമാനിച്ചത് ഇന്നലെയെന്ന് സംസ്കാര സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ. ഭീഷണിപ്പെടുത്തിയും വിരട്ടിയുമാണ് ഇവരെയൊക്കെ സിപിഎമ്മിൽ പിടിച്ചുനിർത്തിയിരുന്നത്. നമ്മൾ ആർക്കും ഒരു ഓഫറും കൊടുത്തിട്ടില്ല. ഓഫർ നൽകി ആരെയും പിടിച്ചു കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മഹേഷ് പറഞ്ഞു.

സംസ്കാര സാഹിതിയുടെ പരിപാടി മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. പ്രേംകുമാർ വേറൊരു പരിപാടിയുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ നമ്മൾ അദ്ദേഹത്തെ വിളിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. പരിപാടിക്ക് രാഷ്ട്രീയ മാനം നൽകേണ്ട ആവശ്യമില്ല. കലയിൽ രാഷ്ട്രീയമില്ല. പക്ഷേ ഈ കാലഘട്ടത്തിൽ സംസ്കാരിക പ്രവർത്തനവും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

ആലപ്പുഴയിൽ ഞങ്ങളുടെ തെക്കൻ മേഖല ക്യാംപ് ഉദ്ഘാടനം ചെയ്തത് ജി. സുധാകരനായിരുന്നു. ഇന്നത്തെ ഉദ്ഘാടകൻ കെ.സി. വേണുഗോപാൽ ആയിരുന്നുവെങ്കിലും അദ്ദേഹം പരിപാടിയിൽ എത്തില്ല. ചെന്നൈയിൽ ഒരു യോഗത്തിലേക്കു പോകേണ്ടതിനാലാണ് അദ്ദേഹത്തിനു വരാൻ പറ്റാതെ പോയത്. ജയൻ ചേർത്തല ആലപ്പുഴയിലെ ഞങ്ങളുടെ ക്യാംപിൽ വന്ന് പ്രസംഗിച്ചതാണ്. നമ്മളുമായി മാനസികമായി പൊരുത്തപ്പെട്ടാണ് അദ്ദേഹം അന്ന് അവിടെനിന്നു പോയത്. അന്നത്തെ പ്രസംഗമൊക്കെ ആ ലൈനിലായിരുന്നു.

കോൺഗ്രസിൽ സ്വാതന്ത്ര്യമെന്നു പറയുന്ന ഒന്നുണ്ടല്ലോ. അപ്പുറത്ത് അടിമത്തമല്ലേ. എച്ചിൽ തിന്നുന്നവർ മാത്രമാണ് അവിടെ ഇപ്പോഴും നിൽക്കുന്നത്. കോൺഗ്രസ് സർക്കാർ വരുമ്പോൾ കോൺഗ്രസുകാരെ മാത്രമല്ല ബോർഡ് – കോർപറേഷനുകളിൽ നിയമിക്കുന്നത്. പക്ഷേ എൽഡിഎഫിലൊക്കെ അടിമപ്പണി ചെയ്തേ പറ്റൂവെന്ന് മഹേഷ് എംഎല്‍എ പറഞ്ഞു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026