BREAKING NEWS

ഗണേഷ് കുമാറിന്റെ എല്ലാ കഥകളും അറിയുന്ന ഒരേ ഒരാളാണ് താന്‍, ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ വയ്യാത്തകൊണ്ടാണ് പുറത്തുപറയാത്തത്, ഇതൊക്കെ നീതിയാണോ? എന്ത് ഗുണമാണ് ഇതില്‍ നിന്ന് കിട്ടുന്നത്, ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

· · 1 min read
Share: Copied!

കോട്ടയം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന ആളാണ് താന്‍. പറയേണ്ടി വന്നാല്‍ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗണേഷ് കുമാറിന് മറുപടി പറയാത്തത് ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍. ജീവിച്ചിരിക്കുന്നവരില്‍ അതെല്ലാം അറിയാവുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കും. ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം.

ഗണേഷിന് എന്തു ഗുണം കിട്ടാനാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് ? മരണശേഷവും എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് ? മുമ്പ് എത്രത്തോളം ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്ന് പൊതുസമൂഹത്തിന് നന്നായി അറിയാം.
കല്ലറയില്‍ പോസ്റ്റര്‍ കൊണ്ട് വച്ച് ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുകയാണ്”, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പിടിച്ച പുലിവാലാണെന്നും സര്‍ക്കാര്‍ ചെലവില്‍ നടത്തില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി തന്നു. സഭയില്‍ ചോദിച്ച ചോദ്യത്തിന് എന്താണ് സത്യമായ മറുപടി തരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026