BREAKING NEWS

‘നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ’- സുകാന്ത്!! ‘അതിന് ഞാൻ എന്ത് ചെയ്യണം’-യുവതി… ‘നീ പോയി ചാകണം, നീ എന്ന് ചാകും’?- സുകാന്ത്… ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ നിർണായക ചാറ്റ് പുറത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ സുകാന്തിനെതിരേ ഫോണിൽ നിന്ന് നിർണായക തെളിവുകൾ വീണ്ടെടുത്ത് പോലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് വീണ്ടെടുത്തത്. അതിൽ യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് പോലീസിന് കിട്ടിയത്.

ഇരുവരും തമ്മിൽ ടെലഗ്രാമിൽ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് നീ പോയി ചാകണം, നീ എന്ന് ചാകുമെന്നും സുകാന്ത് ചോദിക്കുന്നു. താൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീ ഒഴിഞ്ഞുപോകണമെന്നും ഇയാൾ യുവതിയോട് ചാറ്റിൽ പറയുന്നുണ്ട്.

ഇരുവരുടേയും ചാറ്റുകൾ ഇങ്ങനെ:

സുകാന്ത്- എനിക്ക് നിന്നെ വേണ്ട

യുവതി- എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല

സുകാന്ത്- നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ

യുവതി- അതിന് ഞാൻ എന്ത് ചെയ്യണം

സുകാന്ത്- നീ പോയി ചാകണം. നീ എന്ന് ചാകും?

യുവതി- ഓഗസ്റ്റ് 9-ന് മരിക്കും

അതേസമയം ഐബി ഉദ്യോഗസ്ഥയും സുകാന്തും തമ്മിൽ ടെലഗ്രാമിൽ നടത്തിയ ചാറ്റിങ്ങിന്റെ ഏതാനും ഭാഗങ്ങളാണ് ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് പോലീസിന് കണ്ടെടുക്കാനായത്. സുകാന്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽന്നാണ് ഇയാളുടെ ഐഫോൺ പോലീസ് കണ്ടെടുത്തത്. ഒളിവിൽപോകുന്നതിന് തലേദിവസം സുകാന്ത് ഈ മുറിയിൽ താമസിച്ചിരുന്നതായാണ് വിവരം. തുടർന്ന് പോലീസ് ഇവിടെ നടത്തിയ പരിശോധനയിൽ ഐഫോൺ കണ്ടെടുക്കുകയായിരുന്നു.

മാർച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട്, സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. എന്നാൽ, യുവതി മരിച്ച് രണ്ടുമാസം പിന്നിടുമ്പോഴും സുകാന്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. അതേസമയം സുകാന്തിനെതിരേ ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരുന്നത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ ബലാത്സംഗക്കുറ്റവും ചുമത്തിയിരുന്നു. കൂടാതെ ​ഗർഭിണിയായിരുന്ന യുവതി ​ഗർഭം അലസിപ്പിച്ചതിന്റെയും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെയും രേഖകൾ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ യുവതി മരിച്ചിട്ട് നാളെ രണ്ടു മാസമാകുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിനായിട്ടില്ല.

മകളെ വിവാഹം ചെയ്ത് നൽകാത്തത് പകയായി, മധ്യവയസ്കനെ ഓടിച്ചിട്ട് കുത്തി കുടൽമാല പുറത്തെടുത്ത് അയൽവാസി, മരണം ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കെ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026