BREAKING NEWS

മകളെ വിവാഹം ചെയ്ത് നൽകാത്തത് പകയായി, മധ്യവയസ്കനെ ഓടിച്ചിട്ട് കുത്തി കുടൽമാല പുറത്തെടുത്ത് അയൽവാസി, മരണം ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കെ

· · 1 min read
Share: Copied!

തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പകയിൽ അയൽവാസിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു.

ഭാര്യ നൂർജഹാൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അവരെ തളളിയിട്ട് പ്രതി താഹയെ ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തി. കുടൽമാല പുറത്തുവരുന്നത് വരെ കുത്തിയ പ്രതിയെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞ് പൊലീസിന് വിവരമറിയിരിക്കുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി പരിക്കേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. താഹയുടെ മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും പറഞ്ഞു.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026