CINEMA

ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന കാലം കഴിഞ്ഞു, ഇത് 2025 ആണെന്നാണ് ദാസേട്ടൻ പറയുന്നത്, ‘ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്, ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ’- രേണു സുധി

· · 1 min read
Share: Copied!

സോഷ്യൽ മീഡിയയ്ക്ക് കുറച്ചുകാലമായി വിമർശിക്കാനും ആവശ്യാനുസരണം നെ​ഗറ്റീവ് കമെന്റുകൾ തട്ടിവിടാനും കിട്ടിയ ഇരയാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണിപ്പോൾ രേണു. സുധിയുടെ മരണത്തിന് പിന്നാലെ രേണുവിനേയും കുടുംബത്തേയും ചേർത്തു പിടിച്ചിരുന്നു മലയാളികൾ. എന്നാൽ അവർ ജീവിക്കാനായി അഭിനയം തെരഞ്ഞെടുത്തതോടെ സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയൊരു റീൽ ആയിരുന്നു ദിലീപ് സിനിമയായ ചാന്തുപൊട്ടിലെ ​ഗാനം. ഇതിൽ രേണു സുധിയുടെയും ദാസേട്ടൻ കോഴിക്കോടിന്റെയും റീൽ സോഷ്യൽ മീഡിയയിൽ വൻ തരം​ഗമായി മാറിയെങ്കിലും ഇപ്പോഴും വിമർശനങ്ങൾക്ക് യാതൊരു കുറവുമില്ല. കൊല്ലം സുധിയെ മറന്ന് രേണു, ദാസേട്ടനെ വിവാഹം കഴിച്ചോ എന്നൊക്കെയാണ് കമന്റുകൾ. ഇതിനെല്ലാം മറുപടിയുമായി ഇരുവരും തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

‘അന്നു ഞാൻ ഇന്ന് നീ’, പ്രിയപ്പെട്ട സുഹൃത്ത് കെയ്ൻ വില്യംസൻ പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു- കോലി

ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന കാലം കഴിഞ്ഞെന്നും ഇത് 2025 ആണെന്നുമാണ് ദാസേട്ടൻ പറയുന്നത്. ദാസേട്ടൻ സഹോദരനെ പോലെയാണെന്ന് രേണുവും പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.

“ഞാനും രേണുവും തമ്മിൽ ഒരു വർഷത്തോളമായി പരിചയത്തിലായിട്ട്. സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഒന്നിച്ച് റീൽ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതാണ് വിവാദ റീലിന്റെ ഉത്ഭവം. നെ​ഗറ്റീവ് കമന്റ് വന്നപ്പോൾ ചുട്ട മറുപടി കൊടുക്കാനാണ് ഞാൻ രേണുവിനോട് പറഞ്ഞത്. പണ്ട് ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സതി അനുഷ്ഠിക്കണം. ആ കാലഘട്ടം ഒക്കെ മാറി. കമന്റ് ഇടുന്നവരോട് പറയാനുള്ളത് ഇത് 2025 ആണ്”, എന്നായിരുന്നു ദാസേട്ടന്റെ മറുപടി.

രേണുവുമായി വിവാഹം കഴിഞ്ഞോ എന്ന ചോദ്യത്തിന്, “ചേട്ടന് നല്ലൊരു ഭാ​ര്യയുണ്ട്. മക്കളുണ്ട്. അവർ സന്തോഷകരമായി അവരുടെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുകയാണ്. ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചതാണ്. ദാസേട്ടൻ എന്റെ സഹോദരനാണ്”, എന്നായിരുന്നു രേണുവിന്റെ മറുപടി.

“ഞാൻ വിവാഹിതനാണ്. മൂന്ന് കുട്ടികളുടെ അച്ഛനാണ്. ഭാര്യ ടീച്ചറാണ്. കുടുംബം നല്ല രീതിയിൽ സന്തോഷമായി പോകുന്നുണ്ട്. വൈഫ് സപ്പോർട്ടാണ്. നമ്മൾ മോശമായൊന്നും ചെയ്തില്ലല്ലോ. ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ. ആളുകൾ അത്തരത്തിലൊക്കെയാണ് കമന്റ് ഇടുന്നത്. അഭിനയം അഭിനയം മാത്രമാണ്. അങ്ങനയെ അതിനെ കാണാൻ പാടുള്ളൂ”, എന്ന് ദാസേട്ടനും പറയുന്നു.

അതേസമയം സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും അഭിനയിക്കാൻ വിടില്ലെന്നുള്ള കമന്റിന്, “ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്. എന്റെ കെട്ടിയോനെ എനിക്ക് അറിയാം. ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ”, ‌‌എന്നായിരുന്നു രേണു സുധി ‌ചോദ്യം. അതേസമയം, ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എന്നും ഇരുവരും പറയുന്നു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026