BREAKING NEWS

ആദ്യം വാഹനത്തിനു ഇടിച്ചു വീഴ്ത്തി… പിന്നാലെ കാർ പിന്നോട്ടെടുത്ത് പോലീസുകാരന്റെ കാലിൽ കൂ‌ടി കയറ്റിയിറക്കി!! ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ ഉദ്യോ​ഗസ്ഥരെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, രണ്ടു പോലീസുകാർക്ക് പരുക്ക്- പ്രതികളെ തിരിച്ചറിഞ്ഞു

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി ലഹരി സംഘത്തെ പിടികൂടാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പോലീസുകാരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് ലഹരി സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നു വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസിന്റെ തന്നെ ബൈക്കിൽ പോയ ഇരുവരെയും ആൾട്ടോ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. മുമ്പോട്ടെടുത്ത കാർ നിർത്തി വീണ്ടും പിന്നോട്ട് എടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു. റോജിന്റെ കാലിൽക്കൂടി കാർ കയറ്റിയിറക്കുകയും ചെയ്തു. അതേസമയം കാറിൽ ഉണ്ടായിരുന്നവർ ലഹരി സംഘങ്ങൾ ആണെന്നാണ് പ്രാഥമിക വിവരം. കാറിൽ രക്ഷപ്പെട്ട ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

സ്വന്തം തല മധ്യത്തിൽ വരാൻ വേണ്ടിയോ പാക് പ്രധാനമന്ത്രിയുടെ ഈ സാഹസം? മോദിയെയും ഇറാൻ പ്രസിഡന്റിനെയും വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, SCO ഉച്ചകോടിയിലെ ‘ക്രോപ്പ്’ ചെയ്ത ചിത്രം വൈറൽ… പിന്നാലെ തിരുത്തി പോസ്റ്റ്

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026