BREAKING NEWS

ചരിത്ര സത്യപ്രതിജ്ഞ; വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിലറായി ചുമതലയേറ്റു

· · 1 min read
Share: Copied!

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു നടപടി.

രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ, ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ വിധി സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാമെന്നും, ജനവിധിയെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉത്തരവെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, ചട്ടപ്രകാരമല്ലാതെ ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനാൽ സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ നടത്താൻ അനുമതി തേടുകയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് 20-ലെ കൗൺസിലറായ ആർ. സുഗതൻ, കാപ്പ നിയമപ്രകാരം ജൂൺ 9 മുതൽ നാടുകടത്തൽ ഉത്തരവിനെ തുടർന്നാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.

ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്, വെന്തുടഞ്ഞ നിലയില്‍, കറി കഴിച്ചവര്‍ വൈദ്യസഹായം തേടി, കട അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി അധികൃതര്‍

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026