BREAKING NEWS

ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്, വെന്തുടഞ്ഞ നിലയില്‍, കറി കഴിച്ചവര്‍ വൈദ്യസഹായം തേടി, കട അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി അധികൃതര്‍

· · 1 min read
Share: Copied!

പറവൂർ: ഹോട്ടലിൽനിന്നു വാങ്ങിയ മുട്ടക്കറിയിൽ ഒച്ച്. ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയെന്നു നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ‘ചായ് പീടിയ’ എന്ന ഹോട്ടലിൽ നിന്നു കഴിഞ്ഞ ദിവസം പറയകാട് സ്വദേശി ഓൺലൈനായി വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടത്.

ഒച്ച് വെന്ത നിലയിലായിരുന്നു. വീട്ടിലെ കുട്ടികൾ ഉൾപ്പെടെ കറി കഴിച്ചുതുടങ്ങിയ ശേഷമാണ് ഒച്ചിനെ കിട്ടിയത്. തുടർന്ന് ഇതു വാങ്ങിയ വ്യക്തി ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകി. ഭക്ഷണം കഴിച്ചതിനാൽ വീട്ടുകാ‍ർ ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. ഇതുസംബന്ധിച്ചു നഗരസഭയിൽ ഔദ്യോഗിക പരാതി ലഭിച്ചില്ലെങ്കിലും സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപെട്ടതോടെ നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണു ഹോട്ടൽ പൂട്ടാൻ നിർദേശം നൽകിയതെന്നും ശുചിത്വമില്ലാത്ത സാഹചര്യം ഇവിടെ ഉണ്ടായിരുന്നെന്നും ജോബി പഞ്ഞിക്കാരൻ പറഞ്ഞു. എന്നാൽ, ഹോട്ടലിൽ നിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടതിന്റെ പേരിലാണ് ഇത്തരമൊരു ആരോപണം ഉയർന്നതെന്നാണു ഹോട്ടൽ ഉടമകളുടെ വാദം.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026