BREAKING NEWS

ഞായറായ്ചകളിൽ ജോലിക്കുവരാത്ത സഹപ്രവർത്തക അന്ന് ജോലിക്കു വന്നതിൽ ദുരൂഹത, തന്നെ പ്രതികൾ പീഡിപ്പിക്കുമ്പോൾ സഹപ്രവർത്തക പ്രതികൾക്കൊപ്പം നിന്നു, ക്രൂരമായി തല്ലിയത് മരണ സുബിൻ- അതിജീവിത!! സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ, പ്രതികളെത്തിയത് ക്വട്ടേഷനെന്നു പറഞ്ഞ്, പിന്നിൽ സ്പാകൾ തമ്മിലുള്ള മത്സരം- സ്പാ ഉടമ

· · 1 min read
Share: Copied!

തിരുവല്ല: ഗുണ്ടാ പിരിവ് നൽകാത്തതിൽ തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചു- അതിജീവിതയുടെ വെളിപ്പെടുത്തൽ.

അതേസമയം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത പറഞ്ഞു. ഈ കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അതിജീവിത പ്രതികരിച്ചു.

എന്നാൽ സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും തൻറെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. അന്നു ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും ഉടമ പ്രതികരിച്ചു.

അതേസമയം കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചു പോലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഇതിനിടെ ഒളിവിലുള്ള നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തിരുവല്ല സ്പാ ബലാത്സം​ഗം പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രം? ചില പോലീസുകാർ സ്പാകളിലെ നിത്യ സന്ദർശകർ, പോലീസുകാരെത്തുന്നത് മാസപ്പടി വാങ്ങാൻ‍? കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസിലും ആഭ്യന്തര അന്വേഷണം

ഉപദ്രവിക്കല്ലേ…പെങ്ങളായിട്ട് കണ്ടുകൂടെയെന്ന് കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, എന്റെ പെങ്ങള്‍ വേശ്യാലയത്തിലോണാ നില്‍ക്കുന്നതെന്ന് ചോദിച്ച് പച്ചത്തെറി വിളിച്ചു, ഡ്രസ് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ തൊണ്ടക്കുഴിയില്‍ കത്തി കുത്തി, മുഖത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു,നേരിട്ടത് കടുത്ത ഉപദ്രവമെന്ന് സ്പാ ബലാത്സംഗക്കേസിലെ അതിജീവിത

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026