BREAKING NEWS

സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ല, പോക്സോ കേസ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയത് മുറിയിലെ ഇരുമ്പു കുറ്റിയിൽ, രാത്രിയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു, യുവാവ് പുറത്തുകടന്നത് കൈവിലങ്ങ് ഊരി മാറ്റി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി

· · 1 min read
Share: Copied!

തിരുവല്ല: പോക്സോ കേസിൽ പിടിയിലായ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആണ് സംഭവം.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയിലെ ഇരുമ്പു കുറ്റിയിലാണ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയിട്ടിരുന്നത്. രാത്രി 11 മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരി പ്രതി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാം വിവാഹത്തെ എതിര്‍ത്തു, ബിരിയാണിയില്‍ വിഷം ചേര്‍ത്ത് മകള്‍ക്ക് നല്‍കി, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്, ഭക്ഷ്യവിഷബാധയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026