LATEST UPDATES

നാട്ടുകാരുടെ മുന്നറിയിപ്പ് അവ​ഗണിച്ച് കൈകോർത്തു പിടിച്ച് അവർ ഇറങ്ങി… കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ 4 പേർ തിരയിൽപ്പെട്ടു മരിച്ചു

· · 1 min read
Share: Copied!

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ കല്ലകത്തു ബീച്ചിലാണ് അപകടം. അപകടത്തിൽപ്പെട്ട ജിൻസി ചികിത്സയിലാണ്.

കൽപ്പറ്റയിലെ ജിമ്മിലെ സുഹൃത്തുക്കൾ ഉൾപ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവിടെ. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് അവ​ഗണിച്ച് കൈകോർ‌ത്തു പിടിച്ചു സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.

രാധയെ കൊലപ്പെടുത്തിയ കടുവ നരഭോജി, വെടിവച്ച് കൊല്ലാം… ആളുകളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ നിയമ തടസമില്ല- സുപ്രധാന ഉത്തരവുമായി സർക്കാർ, കേന്ദ്രത്തെ അറിയിച്ചിട്ടില്ല, അറിയിച്ചാലും ഒരു ഫോൺ കോൾ നഷ്ടം അത്രമാത്രം- എകെ ശശീന്ദ്രൻ

സത്യത്തിൽ സെയ്ഫ് ആക്രമിക്കപ്പെട്ടോ?… തുടക്കം മുതലുണ്ടായ സംശയങ്ങൾക്ക് ആക്കംകൂട്ടാൻ വിരലടയാള പരിശോധനാ ഫലവും എതിര്… അതി സമ്പന്നർ താമസിക്കുന്ന അതിസുരക്ഷയുള്ള സ്ഥലത്ത് എങ്ങനെ ഒരു സാധാരണക്കാരന് കയറാനാകും?… റൂമിലിട്ട് പൂട്ടിയ മോഷ്ടാവ് എങ്ങനെ യാഥൊരു പ്രശ്നവുമില്ലാതെ പുറത്തുചാടി?… ​പരുക്കേറ്റയൊരാളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം പോലും ആ അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നോ?…സംശയങ്ങൾ ഏറെയാണ് ഈ മോഷണ കഥയിൽ

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026