BREAKING NEWS

മണിക്കൂറുകൾക്കു മുൻപ് താൻ പോയ ടൂർ വിശേഷങ്ങൾ പങ്കുവച്ച പൊന്നുമകൻ ജീവനോടെയില്ലായെന്നറിയാതെ അമ്മ!! വിദേശത്തുള്ള ഭാര്യയെ മകന്റെ മരണം എങ്ങനെ അറിയിക്കുമെന്നറിയാതെ നെഞ്ചുപൊട്ടി മനു, മിഥൻ തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് എത്തിയത് ഒരുമാസം മുൻപ്

· · 1 min read
Share: Copied!

കൊല്ലം: രാവിലെ കൂടി അമ്മയും മകനും തമ്മിൽ സംസാരിച്ചുവച്ച ശേഷമാണ് മിഥുൻ സ്കൂളിലേക്ക് പോയത്. അമ്മയ്ക്കും മകനും സംസാരിക്കാനുണ്ടായിരുന്നത് അമ്മയുടെ തുർക്കിയിലേക്കുള്ള ടൂർ യാത്രയിലെ വിശേഷങ്ങളും. എന്നാൽ ആ അമ്മയ്ക്കറിയില്ല മണിക്കൂറുകൾ മുൻപുവരെ താൻ കേട്ട പൊന്നു മകന്റെ ശബ്ദം ഇനി കേൾക്കാനാവില്ലെന്ന്… ഒരിക്കൽകൂടി ജീവനോടെ അവനെ കാണാനാകില്ലെന്ന്…

വിദേശത്തുള്ള സുജ ഇതുവരെ മകന്റെ വിയോ​ഗ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. അവർ പോയപ്പോൾ സുജയെയും ഒപ്പം കൂട്ടി. സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.

മിഥിന്റെ പിതാവ് മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ട്. ‍‍‍ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. ജീവിതം കരുപ്പിടിപ്പിക്കാനായി അമ്മ സുജ കുവൈറ്റിൽ ഹോം നഴ്സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണിൽ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുൻ മരിച്ചു .മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു.

അതേസമയം തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് മിഥുൻ പഠനത്തിനെത്തിയിട്ട് ഒരു മാസം മാത്രമേയായിട്ടുള്ളു. കിഴക്കേ കല്ലട വലിയവിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്. പട്ടുകടവ് സ്കൂളിൽനിന്ന് തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് ഈ അധ്യയന വർഷമാണ് മാറിയത്. ഹൈസ്കൂൾ പ്രവേശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. സ്കൂളിൽ കളിക്കുന്നതിനിടെ, സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറുമ്പോൾ കാൽ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.

ഒരു മകനെയാണ് നഷ്ടപ്പെട്ടത്!! എച്ച്എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? അവർക്ക് എന്താണു ജോലി? ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? അനാസ്ഥയുണ്ടേൽ വിട്ടുവീഴ്ചയുമില്ലാതെ നടപടി- വിദ്യാഭ്യാസ മന്ത്രി

കുട്ടിയുടെ മരണത്തിലു പിന്നിൽ സ്കൂളിന്റെ അനാസ്ഥ!! കെഎസ്ഇബി അസി. എൻജിനീയർ അപകട സാധ്യത ചൂണ്ടിക്കാട്ടിയത് രണ്ടു ദിവസം മുൻപ്, മിഥുൻ ഷെഡിലേക്കിറങ്ങിയത് ക്ലാസ് മുറിയിലെ ജനാലവഴി, സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്ന വൈദ്യുത ലൈനിനു തൊട്ടുതാഴെക്കൂടി

സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വൈദ്യുത ലൈനിലേക്ക് വീണ് വിദ്യാർഥിക്കു ദാരുണാന്ത്യം, കാൽ വഴുതിയ കുട്ടി പിടിച്ചത് ത്രീ ഫേസ് ലൈനിൽ

 

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026