BREAKING NEWS

‘തുന്നിക്കെട്ടാൻ പഞ്ഞിപോലുമില്ലാത്ത അവസ്ഥ; മന്ത്രിയുടെ വായാടിത്തത്തിനാണേൽ ഒരു കുറവില്ല’; സർക്കാരിനെതിരെ എം.വി. ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞിപോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് കുറവില്ലെന്നും അദ്ദേഹം പരിഹസിച്ചു. കായികമേളയ്ക്കിടെ അപകടമുണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലും ആളില്ലാത്ത സാഹചര്യമുണ്ടായെന്നും ജയരാജൻ ആരോപിച്ചു.

സംഭവത്തിൽ കായികമന്ത്രി വിദ്യാഭ്യാസമന്ത്രിയെ പഴിചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ക്ഷേമമോ കുട്ടികളുടെ സുരക്ഷയോ സർക്കാരിന്റെ പരിഗണനയിലില്ലെന്നും പകരം ഗോകുലുമാരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ എസ്ഐ ഭീഷണി മുഴക്കിയെന്ന സംഭവത്തിലും ജയരാജൻ രൂക്ഷമായി പ്രതികരിച്ചു. കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് ഗോകുലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസുകാരും ബിജെപിക്കാരും കുറ്റം ചെയ്താൽ കേസെടുക്കില്ലെന്നും സിപിഎം പ്രവർത്തകർക്കെതിരെ മാത്രമാണ് കേസെടുക്കുന്നതെന്നും ജയരാജൻ പറഞ്ഞു. രാഷ്ട്രീയമായി അണികളെ കൂടെ നിർത്താൻ മർദനവും ക്രൂരതയും സർക്കാർ നടത്തുകയാണെന്നും ആരോപിച്ചു. ഗോകുലിനെ കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിനീഷ് കോടിയേരിയുടെ പ്രസ്താവനയോടും എം.വി. ജയരാജൻ പ്രതികരിച്ചു. ബിനീഷ് കോടിയേരിയുടെ കേസും എക്സാലോജിക് കേസും രണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസിന്റെ തുടക്കം മുതൽ തന്നെ പിണറായി വിജയനെ കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം നേതാക്കളെ വേട്ടയാടാൻ കേസ് ഉപയോഗിച്ചെന്നും ജയരാജൻ ആരോപിച്ചു.

അതേസമയം, ബിനീഷ് കോടിയേരിയുടെ കേസിൽ കോടിയേരിക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് കേസ് വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി വ്യക്തമാക്കിയതെന്നും ജയരാജൻ പറഞ്ഞു.

പി. നന്ദകുമാറിന്റെ വിവാദ പരാമർശത്തിലും ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് ഏതെങ്കിലും മതത്തോടോ ജില്ലയോടോ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി നിലപാടിന് വിരുദ്ധമായ പരാമർശങ്ങൾ നേതാക്കൾ നടത്തരുതെന്നും ഓർമിപ്പിച്ചു.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026