Uncategorized

സെന്‍സിറ്റീവ് വിഷയങ്ങൾ പാര്‍ലമെന്റില്‍ ചർച്ച ചെയ്യേണ്ട ആവശ്യമില്ല…സര്‍വകക്ഷിയോഗം വിളിച്ച് സ്വകാര്യമായി ചർച്ച നടത്തണം, കോൺഗ്രസ് നിലപാടിനെതിരെ ശരദ് പവാര്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ദേശീയ പ്രാധാന്യമുള്ള സെന്‍സിറ്റീവ് വിഷയങ്ങൾ പാര്‍ലമെന്റില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഗൗരവമേറിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പരസ്യ ചര്‍ച്ച ചെയ്യരുത്. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് സ്വകാര്യമായി ചര്‍ച്ച നടത്തുന്നത് ഉചിതമായിരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചര്‍ച്ച ചെയ്യണണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പവാറിന്റെ പ്രതികരണം.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാക്കളെയും വിളിച്ച് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ച് പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026