BREAKING NEWS

ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസില്‍ പരാതി നല്‍കാതെ എന്തിനു കെപിസിസിക്കു പരാതി നല്‍കി? പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതെന്തുകൊണ്ട്? പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യം, രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബെംഗളൂരുവില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പൊലീസില്‍ പരാതി നല്‍കാതെ കെപിസിസിക്കു പരാതി നല്‍കിയതിലും പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതിലും സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വ്യക്തമാക്കി. 

രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മുന്‍പ് തന്നെ തന്നോടു വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നു യുവതി കെപിസിസി പ്രസിഡന്റിനു നല്‍കിയ പരാതിയില്‍ പറയുന്നത് സംശയകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസില്‍ പരാതി നല്‍കുന്നതിനെക്കുറിച്ചു യുവതി ആലോചിക്കുന്നതിനു മുന്‍പ് തന്നെ പൊലീസ് വിവരം ശേഖരിച്ചത് എന്തിനെന്നതില്‍ സംശയമുണ്ടെന്നാണ് കോടതി പറഞ്ഞത്.

രാഹുലിനെതിരായ പരാതി ഗൗരവമുള്ളതാണെന്നും എന്നാല്‍ പരാതി നല്‍കാന്‍ വലിയ കാലതാമസം ഉണ്ടായെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യവും കോടതി അക്കമിട്ടു പറഞ്ഞിട്ടുണ്ട്. സ്വകാര്യതയും ഭാവിയും നശിക്കുമെന്നു ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നാണ് കെപിസിസിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചാണു പരാതി നല്‍കാതിരുന്നതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്. പൊലീസിനെ സമീപിക്കാതെ കെപിസിസി പ്രസിഡന്റിനാണ് പരാതി നല്‍കിയത്. അതില്‍ പദവികളില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026