കോഴിക്കോട്: വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. പ്രകാശിന്റെ മകളുടെ വിവാഹമായിരുന്നു ഇന്നലെ . കല്ല്യാണ പാർട്ടിയുടെ ഭാഗമായി നടത്തിയ ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. സ്വർണ്ണം സൂക്ഷിച്ച പെട്ടി വെട്ടി പൊളിച്ചാണ് മാല എടുത്തത്. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല.
വിവാഹ പാർട്ടിയായതിനാൽ നിരവധി പേർ പ്രകാശിന്റെ വീട്ടിലെത്തിയിരുന്നു. ഡി.ജെ പാർട്ടി നടക്കുന്ന സമയമായതിനാൽ എല്ലാവരും വീടിന്റെ മുറ്റത്തായിരുന്നു. മാത്രവുമല്ല, വലിയ ശബ്ദമുള്ളതിനാൽ വീടിന്റെ അകത്ത് അലമാര കുത്തിതുറക്കുന്നതിന്റെയും മറ്റും ഒച്ച ആരും കേട്ടുമില്ല.
വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം: സുപ്രീം കോടതി
















































