BREAKING NEWS

സഹപാഠികളുടെ മുന്നില്‍ വച്ച് ഒന്നിനും കൊള്ളാത്തവനെന്ന് വിളിച്ച് അപമാനിച്ചു, അമിതമായി പ്രോജക്ട് വർക്കുകൾ നൽകി പീഡിപ്പിച്ചു, വിഷമം സഹിക്കാനാകാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

ബംഗളൂരു: അധ്യാപകന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കിങ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിലേക്ക് മാറിയത്.

തുടർന്ന് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബി.എഫ്.എസ്,ഐ) പ്രൊഫഷണലുകൾക്ക് കോച്ചിങ് നൽകുന്ന മണിപ്പാൽ അക്കാദമിയിൽ ചുന്നു കുമാർ ചേരുകയും കഴിഞ്ഞ തിങ്കളാഴ്ച ഇയാളെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അക്കാദമിയിലെ അധ്യാപകർക്കെതിരെ മാനസിക പീഡനവും പരസ്യമായ അപമാനവും ചുന്നുവിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്.

ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചുന്നുവിനെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും കുടുംബത്തെ അറിയിച്ചു. ക്ലാസ് മുറികളിൽ ചുന്നുവിനെ പരസ്യമായി അപമാനിക്കുകയും ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന് വിളിക്കുകയും അമിതമായ പ്രോജക്റ്റ് വർക്കുകൾ നൽകി അക്കാദമി അധികൃതർ പലതവണ മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അക്കാദമി അധികൃതരിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം താൻ അനുഭവിക്കുന്ന കടുത്ത മാനസിക വിഷമത്തെക്കുറിച്ച് ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായാണ് വിവരം.

BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026
BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026