BREAKING NEWS

ഹ്യൂമർ, ഫാന്റസി ചിത്രം “തേവർ” ചിത്രീകരണം പൂര്‍ത്തിയായി

· · 1 min read
Share: Copied!

അത്ഭുതാ സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ, ഫാൻ്റെസി,ജോണറിൽ അവതരിപ്പിക്കുന്ന തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഹൊറൈസൺ എൻ്റെർടൈൻ മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (ത്രളിപ്പറമ്പ് ) നിർമ്മിക്കുന്ന ഈ ചിത്രം നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കേരള – തമിഴ് നാട് അതിർത്തി പ്രദേശത്ത് മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലായി എത്തപ്പെട്ടതാണ് മൂവരും . മൂവർക്കും ചില ലക്ഷ്യങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ഉദ്യമങ്ങൾക്കിടയിലാണ് അങ്ങുത സിദ്ധിയുള്ള ഒരു പ്രതിമ ഇവരുടെ ജീവിതത്തിലെത്തുന്നത്. ഈ പ്രതിമ എത്തിയതോടെ അരങ്ങേറുന്ന പ്രശ്നങ്ങളാണ് ഹ്യൂമർ, ഫാന്റെസി ജോണറിലൂടെ അവതരിപ്പിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ഹ്യൂമർ , ഫാന്റെസിചിത്രമായിരിക്കും തേവർ . ധ്യാൻ ശ്രീനിവാസനും, ഷെഹീൻ സിദ്ദിഖും , പുതുമുഖം ഡോ റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ റോഷൻ രാജ് ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . നിർമ്മാതാവ് മൊട്ടമ്മൽ രാജൻ്റെ മകനാണ് ഡോ റോഷൻ രാജ്. മലയാളത്തിനു പുറമേ തമിഴിലേയും നിരവധി പ്രമുഖ താരങ്ങൾ ഈ ചിത്രീത്തിൽ അണി നിരക്കുന്നു . ഏതുഭാഷക്കും ദേശ ത്തിനും അനുയോജ്യമാം വിധം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ ,
സുനിൽ സുഗത
ഷാജു ശ്രീധർ,മേജർ രവി,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ,, വയ്യാ പുരി
ഐശ്യര്യാ .പൂജാ റാം,,
ഡാനി എന്നിവരും പ്രധാന താരങ്ങളാണ്
സംഗീതം – ഓസേപ്പച്ചൻ
ഛായാഗ്രഹണം എൽദോ ഐസക്ക്:
എഡിറ്റിംഗ് – അയൂബ് ഖാൻ .
കലാ സംവിധാനം സജിത് മുണ്ടയാട്..
പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം .
മേക്കപ്പ് മഹേഷ് ചേർത്തല.
കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ.
സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ് ബിനു കുമാർ. എസ
കോറിയോഗ്രാഫി – ശാന്തി കുമാർ.
ആക്ഷൻ -ബ്രുസ്‌ലി രാജേഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രസാദ് യാദവ്.
ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ
ഫിനാൻസ് മാനേജർ – മുരുകേശൻ കൽപ്പാത്തി .
സ്റ്റിൽസ്- ഷിബി ധിവദാസ്
പ്രൊഡക്‌ഷൻ മാനേജർ – അരുൺ കെ.
പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം.
വാഴൂർ ജോസ്

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026