BREAKING NEWS

‘കണ്ണൂർ ലോബി’ ഇനി സിപിഎമ്മിൽ മാത്രമല്ല അങ്ങ് പാർലമെന്റിലുമുണ്ട്!! കെ. സുധാകരൻ, ജോൺ ബ്രിട്ടാസ് അടക്കം ഏഴ് എംപിമാർ കണ്ണൂരുകാർ

· · 1 min read
Share: Copied!

കണ്ണൂർ: പാർട്ടിയും കൊടിയും ഏതുമാകട്ടെ അങ്ങ് പാർലമെന്റിലും കണ്ണൂർ എംപിമാരുടെ എണ്ണം കൂടുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ എണ്ണം ഏഴാകും. കോൺഗ്രസിന്റെ കെ സുധാകരൻ, എംകെ രാഘവൻ, കെസി വേണുഗോപാൽ, സിപിഎമ്മിന്റെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി സന്തോഷ് കുമാർ എന്നിവരാണു മറ്റു എംപിമാർ. ഇതിൽ കെ സുധാകരൻ, എംകെ രാഘവൻ, കെസി വേണുഗോപാൽ എന്നിവർ ലോക്സഭാ എംപിമാരും മറ്റുള്ളവർ രാജ്യസഭാ എംപിമാരുമാണ്.

നേരത്തെ സിപിഎമ്മിലായിരുന്നു കണ്ണൂർ ​ലോബിയെന്ന പദം ഉപയോ​ഗിച്ചിരുന്നത്. ഇനി പാർലമെന്റിലും ആ പദം ഉപയോ​ഗിക്കാം. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. കോഴിക്കോട് എംപിയായ എംകെ രാഘവൻ പയ്യന്നൂർ സ്വദേശിയാണ്. 2009 മുതൽ കോഴിക്കോട് എംപിയാണ് എംകെ രാഘവൻ. അതേസമയം കെ സുധാകരൻ മൂന്നുതവണ കണ്ണൂരിൽനിന്ന് എംപിയായി.

എന്നാൽ 2021 ജൂണിലാണ് വി ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാ എംപിമാരാകുന്നത്. കൂത്തുപറമ്പ് സ്വദേശിയാണ് ശിവദാസൻ. ബ്രിട്ടാസ് ആലക്കോട് സ്വദേശിയും. കണ്ണൂർ പടിയൂർ സ്വദേശിയായ പി സന്തോഷ്കുമാർ 2022 ഏപ്രിലിലാണ് രാജ്യസഭാ എംപിയാകുന്നത്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.

ഒന്നിച്ചുള്ള യാത്രയ്ക്ക് വിരാമം; സൈനയും കശ്യപും വേർപിരിയുന്നു, തീരുമാനം പത്ത് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനും ശേഷം

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026