India

ഒന്നിച്ചുള്ള യാത്രയ്ക്ക് വിരാമം; സൈനയും കശ്യപും വേർപിരിയുന്നു, തീരുമാനം പത്ത് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനും ശേഷം

· · 1 min read
Share: Copied!

ന്യൂഡൽഹി: മുൻ ബാഡ്മിന്റൻ താരം പി.കശ്യപുമായുള്ള ഏഴു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം സൈന നെഹ്‍വാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി സൈന അറിയിച്ചത്.

‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’– സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.

BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026