BREAKING NEWS

തല വരും തലവനാകാൻ..!! ചെന്നൈയുടെ ക്യാപ്റ്റനായി വീണ്ടും ധോണി… ഇനി കളി മാറുമെന്ന പ്രതീക്ഷയോടെ ആരാധകർ…

· · 1 min read
Share: Copied!

ചെന്നൈ: ഒടുവിൽ ആരാധകരുടെ ആ​ഗ്രഹം സഫലമാകുന്നു. എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റനാകും. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ പരുക്കു ഗുരുതരമായ സാഹചര്യത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണിൽ ഇനി ഒരു മത്സരത്തിലും കളിക്കാൻ സാധിക്കില്ല. ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്.

2022 ൽ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്ന സീസണിൽ പരുക്കേറ്റു പുറത്തായപ്പോഴും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഏറ്റെടുത്തിരുന്നു. 43–ാം വയസ്സിലാണു ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാകുന്നത്. വെള്ളിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സിന് ഒരു വിജയം മാത്രമാണു സ്വന്തമാക്കാൻ സാധിച്ചത്. നാലു കളികൾ തോറ്റ ടീം രണ്ടു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ്. വിക്കറ്റിനു പിന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ധോണി, ബാറ്റിങ്ങിൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. 0,30,16, 30, 27 എന്നിങ്ങനെയാണ് അഞ്ചു മത്സരങ്ങളിൽ ധോണിയുടെ സ്കോറുകൾ.

വിൽക്കാൻ തയ്യാറായി വി.ഡി…!!! 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം…’ഒരു രണ്ട് വർഷം ഉപയോ​ഗിച്ചെന്നേയുള്ളു, .., എന്നാലും അത് എനിക്ക് ലാഭമാണ്…, പ്രചരിപ്പിച്ചതിന് പിന്നിൽ സിപിഎം സൈബർ ഹാന്റിലുകൾ, – വി ഡി സതീശൻ

അശ്ലീലവും പരിഹാസം, പുച്ഛം.., ഒത്തുതീർപ്പിനു ശേഷം ട്രംപ്…, ‘എന്തുചെയ്യാനാ ഒത്തുതീർപ്പിനായി മുറവിളി കൂട്ടുകയാണ്!! സർ, ദയവായി കരാർ ഉണ്ടാക്കൂ, ഞാൻ എന്തു വേണമെങ്കിലും ചെയ്യാം’…

ഒന്ന് പതുങ്ങി.., പിന്നെ ഒറ്റക്കുതിപ്പായിരുന്നു….!!! ഇറങ്ങിയതിലും വേ​ഗത്തിൽ കുതിച്ചുകയറി പൊന്ന്, പവന് ഒറ്റയടിക്ക് 2160 രൂപ കൂടി 68,480 രൂപയായി, പണികിട്ടിയത് അഡ്വാൻസ് ബുക്കിങ്ങെടുത്ത വാപാരികൾക്ക്, അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം 100 ഡോളറിന് മുകളിൽ കയറുന്നത് ചരിത്രത്തിൽ ആദ്യം ‌‌‌

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026