BREAKING NEWS

ലെവൽക്രോസ് അടയ്ക്കാതെ ഗേറ്റ് കീപ്പർ ഉറങ്ങിപ്പോയി, ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ്, ആലപ്പുഴയില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

ആലപ്പുഴ:  ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പര്‍. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം ആയാപറമ്പ് ആലിചുവട് ലെവൽ ക്രോസിലായിരുന്നു സംഭവം. ലെവൽക്രോസിലൂടെ വാഹനങ്ങൾ പോകുന്നത് കാണുകയും സിഗ്‌നൽ ലഭിക്കാതാകുകയും ചെയ്തതോടെ ട്രെയിൻ ലെവൽക്രോസിനു സമീപം നിർത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴ ഭാഗത്തുനിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനാണ് സിഗ്‌നൽ ലഭിക്കാതെ ആറ് മിനിട്ടോളം വഴിയിൽ നിർത്തിയിട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഉറങ്ങിപ്പോയതാണ് ഗേറ്റ് അടയ്ക്കാതിരിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ സിഗ്‌നൽ ലഭിച്ചില്ലെന്നാണ് ഗാർഡിന്റെ വിശദീകരണം. ഗേറ്റ് അടയ്ക്കാത്തതിനാൽ ട്രെയിന് മുന്നോട്ട് പോകാനുള്ള സിഗ്‌നൽ ലഭിച്ചില്ല. ഇതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്തു.

സമീപത്ത് മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ ഹരിപ്പാട് – എടത്വ വഴിയുള്ള ഗതാഗതം ഈ ഇടറോഡിലൂടെയാണ് തിരിച്ചുവിട്ടിരുന്നത്. അതിനാൽ സംഭവസമയത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വലിയ തിരക്ക് ആ ഭാഗത്തുണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് കെഎസ്ആർടിസി ബസ് അടക്കമുള്ള വാഹനങ്ങൾ ട്രാക്കിന് അപ്പുറത്തായി നിർത്തുകയായിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026