LATEST UPDATES

മന്ത്രിയുടെ കോപത്തിൽ പൊലിഞ്ഞ ഫ്ലാഗ് ഓഫ് ചടങ്ങ് നാളെ; ഇത്തവണ ഡിപ്പോയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പരിപാടിക്ക് കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കോപിച്ചതിനെ തുടര്‍ന്ന് മുടങ്ങിയ ഫ്‌ളാഗ് ഓഫ് ചടങ്ങ് വീണ്ടും നാളെ നടത്തും. മോട്ടര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് പരിപാടി പേരൂര്‍ക്കടയിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നാളെ രാവിലെ 10ന് നടത്തുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു. 914 പുതിയ ഇ-പോസ് മെഷീനുകളും എംവിഡിമാര്‍ക്കു കൈമാറും. വാഹനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഡ്രൈവറും മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും വിവിധ ജില്ലകളില്‍നിന്ന് വീണ്ടും വരണം. 

സെപ്റ്റംബര്‍ 29ന് കനകക്കുന്ന് കൊട്ടാരപരിസരത്തു സംഘടിപ്പിച്ച ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ക്ഷുഭിതനാകുകയും പരിപാടി റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു. ആളെക്കൂട്ടുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് അസി. ട്രാന്‍സ്‌പോർട് കമ്മിഷണര്‍ ജോയിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. 52 വാഹനങ്ങളും നിരത്തിയിട്ട് ഫ്ളാഗ് ഓഫ് ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നത്.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026