BREAKING NEWS

ഒടിടിയിൽ ട്രെൻഡിങ്ങായി എസ് എസ് ജിഷ്‌ണുദേവിന്റെ “സുധിപുരാണം”

· · 1 min read
Share: Copied!

എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച “സുധിപുരാണം” എന്ന സിനിമ എ ബി സി ടാക്കീസ് (ABC talkies) ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയിരിക്കുകയാണ്. എഫ് ജി എഫ് എം (ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ്) ബാനറിൽ ആദ്യമായി പുറത്തിറങ്ങുന്ന സിനിമയാണ് സുധിപുരാണം. കോമഡി സറ്റയർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ അഭിഷേക് ശ്രീകുമാർ നായകനായി എത്തുമ്പോൾ എഫ് ജി എഫ് എം സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി അഭിനേതാക്കക്കൾ അണിനിരക്കുന്നു. സൈലൻ തിമതിയോസ്, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത അനിൽ, വരദ, രാജൻ ഉമ്മനൂർ , ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ ജോയ് തോമസ് , വസന്തകുമാരി , വിബിൽ രാജ്, ശിവാത്മിക, ഗാമി, അക്ഷയ് , സിദ്ദിഖ് കുഴൽമന്നം, ബാബു സ്റ്റീഫൻ , വിൽഫ്രഡ് എന്നിവർക്കൊപ്പം പാരനോർമൽ പ്രൊജക്റ്റ്, റോട്ടൻ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിൻസ് ജോൺസൺ, രമേശ് ആറ്റുകാൽ, അരുൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിച്ചേരുന്നു.

സിനിമാ സംവിധാനം എന്ന ആഗ്രഹത്തിൽ നടക്കുന്ന സുധീഷ് രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ അവന്റെ കഴിവിനേക്കാൾ അന്ധമായ ചില വിശ്വാസങ്ങളിൽ അകപ്പെടുന്നു. എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തിൽ ഒരു മന്ത്രവാദിയുടെ സഹായത്തോടെ ചാത്തന്റെ പ്രതിമ സ്വന്തമാക്കുന്നതും തുടർന്ന് അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളെ ശക്തമായി വിമർശിക്കുന്ന ഒരു സിനിമ കൂടിയാണ് സുധിപുരാണം.

ഈ സിനിമ എ ബി സി ടാക്കീസിൽ 5-ൽ 4.2 ക്യുറേറ്റർ റേറ്റിങ്ങോടെ ഇപ്പോൾ ട്രെൻഡിങ് ആണ്.

സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ദിപിൻ എ വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത് . സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി ആർ ഓ അജയ് തുണ്ടത്തിൽ.

https://links.abctalkies.com/app/movie-detail/6a04cbb62447e62ec558e9d2?type=film&share_code=VI5EN5VY77

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026