BREAKING NEWS

താന്‍ അങ്ങനെ ഒരു കാര്യം പറഞ്ഞെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ലാത്ത കാര്യം എന്റെ തലയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല, സ്ത്രീ പീഡകരെ എന്റെ പാര്‍ട്ടി വച്ചുപൊറുപ്പിച്ചിട്ടില്ല – പി കെ ശ്രമീതി

· · 1 min read
Share: Copied!

കൊച്ചി: സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്ല സിപിഎമ്മെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. എല്ലാ കാലത്തും പീഡന പരാതികളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരെ പാര്‍ട്ടി ഒരു കാലത്തും സംരക്ഷിച്ചിട്ടില്ലെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. ‘എനിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം കൂടിയപ്പോഴാണ് ഇന്നലെ ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. തന്റെയും എകെ ബാലന്റെയും ഫോട്ടോ സഹിതം പാലക്കാട്ടേക്ക് പോകുന്നില്ലേ?, തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരികയാണ്. അതിന് എനിക്ക് ഒറ്റ മറുപടിയേ ഉള്ളൂ, എന്റെ പാര്‍ട്ടി ഒരുഘട്ടത്തിലും സ്ത്രീ പീഡകരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിച്ചിട്ടില്ല.

അവര്‍ക്കെതിരെ ശക്തമായ നപടിയുണ്ടായിട്ടുണ്ട്. ഇനിയും അതുപോലെ എന്തെങ്കിലും ഉണ്ടായാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നാണ് ഉത്തരം’ – ശ്രീമതി പറഞ്ഞു. ഇപ്പോള്‍ കേരളത്തിലെ കമ്മിറ്റികളില്‍ പങ്കെടുക്കാറില്ല. ഇവിടെ ഉണ്ടാകാറില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കാന്‍ പോയിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എന്നോട് പറയും. അല്ലെങ്കില്‍ കമ്മിറ്റിയില്‍ പറയും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് ചോദിച്ചു.

തീവ്രത കുറവാണെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞിട്ടില്ലേ, എന്റെ അനിയത്തിയെ വെല്ലുവിളിച്ച് പറയുകയാണ് എവിടെയെങ്കിലും ഏതെങ്കിലും ഒരുസന്ദര്‍ഭത്തില്‍ ആരോടെങ്കിലും ഇങ്ങനെയൊരു വാക്ക് ഞാന്‍ പറഞ്ഞെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?. പറയാത്ത ഒരു കാര്യം എന്റെ തലയില്‍ വച്ച് എന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തവര്‍ക്ക് സംരക്ഷണം കൊടുക്കന്നതല്ല എന്റെ പാര്‍ട്ടി’- പികെ ശ്രീമതി പറഞ്ഞു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026