BREAKING NEWS

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി; ഇവരുണ്ടായിരുന്നത് വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ; ആദ്യം കണ്ടത് ഒരു പതിനഞ്ചുകാരനെ; വ്യാപക തിരച്ചിലിനു ശേഷം രാത്രി 11 മണിയോടെയാണ് പെൺകുട്ടിയേയും പതിനേഴുകാരനെയും കണ്ടത്

· · 1 min read
Share: Copied!

മാനന്തവാടി: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

കാണാതായവരിൽ ഒരു പതിനഞ്ചുകാരനെ വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് കണ്ടെത്തിയത്. വടുവഞ്ചാൽ എസ്റ്റേറ്റ് പ്രദേശത്ത് നിന്ന് നാട്ടുകാരാണ് ഈ വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്, വനപാലകർ, ഡോ​ഗ് സ്വാ‍ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.

തുടർന്ന് രാത്രി വൈകിയും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 11 മണിയോടെ പതിനഞ്ചുകാരനെ ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെയും, പെൺസുഹൃത്തായ പതിനഞ്ചുകാരിയെയും നാലര മണിക്കൂർ നീണ്ട ശ്രമകരമായ തിരച്ചിലിനൊടുവിൽ വനമേഖലയോട് ചേർന്ന കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വെച്ച് കണ്ടെത്തി. ഇവരെ വനമേഖലയിൽ നിന്ന് പുറത്തേക്ക് എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. മൂന്നു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

 

 

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026