BREAKING NEWS

അധ്യാപകന്റെ കൈകൊണ്ടുള്ള അടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ തോളെല്ലിന് പൊട്ടൽ, വീട്ടിലെത്തിയ കുട്ടിക്ക് കൈ അനക്കാൻ പറ്റുന്നില്ല, കടുത്ത വേദനയും, ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കുട്ടി, അധ്യാപകന് സസ്പെൻഷൻ

· · 1 min read
Share: Copied!

ഈരാറ്റുപേട്ട: ചോദ്യക്കടലാസിലെ സംശയം ചോദിച്ച വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. തോളെല്ലിനു പൊട്ടലുണ്ടായ 5–ാം ക്ലാസ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കാരയ്ക്കാട് എംഎം എംയുഎം യുപി സ്കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാട്ടാമല സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീറിനാണ് (10) പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ സന്തോഷ് എം.ജോസിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ചത്തെ പരീക്ഷയ്ക്കിടെ സംശയം ചോദിച്ച മിസ്ബാഹിന്റെ തോളിൽ അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്നു പിതാവ് സക്കീർ പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി തോളിനു വേദനയാണെന്നും കൈ അനക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണു കുട്ടിയുടെ തോളെല്ലിന് പരുക്കുള്ളതായി കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം കേസെടുക്കുമെന്ന് എസ്എച്ച്ഒ കെ.ജെ. തോമസ് പറഞ്ഞു. കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നു സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് പറഞ്ഞു.

സഹോദരിക്കൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയ ഊരുമൂപ്പൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു, പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, മൃതദേഹം നീക്കാൻ അനുവദിക്കാതെ വൻ പ്രതിഷേധം

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026