BREAKING NEWS

ദേശീയ​ഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങി, വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ചു, സ്കൂൾ ബസ് മിസായതിനാൽ ബസ് കാശ്‍ പോയത് പ്രധാനാധ്യാപികയുടെ പോക്കറ്റിൽ നിന്ന്, ഒടുവിൽ ഖേദപ്രകടനം

· · 1 min read
Share: Copied!

തിരുവനന്തപുരം: വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂളിലെ അധ്യാപികക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

സംഭവം ഇങ്ങനെ- ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാർത്ഥിനികൾ പുറത്തിറങ്ങിയതിനെ തുടർന്ന് അധ്യാപിക വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ടു. ശിക്ഷയായി ഏത്തമിടാൻ നിർദ്ദേശിച്ചു. എല്ലാം കഴിഞ്ഞ് സ്കൂളിൽ നിന്ന് ഇറങ്ങാൻ വൈകിയ കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. ഇതോടെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി.

ഒടുവിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞുവിടുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ ഭാ​ഗത്തുനിന്ന് പരാതി ഉയർന്നതോടെ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. അധ്യാപിക കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് സ്കൂളിലെ പ്രധാനാധ്യാപിക സ്ഥിരീകരിക്കുകയും ചെയ്തു.

ഫോണിലൂടെ മാത്രം പരിചയം, പ്രവാസിയെ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചു!! മൂന്നം​ഗ സംഘം ആവശ്യപ്പെട്ടത് 5 ലക്ഷം, ഒരുലക്ഷം കൊടുത്തതോടെ ബാലൻസ് തുകയ്ക്ക് തട്ടിയെടുത്തത് ഥാർ- രണ്ടുപേർ അറസ്റ്റിൽ

BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026