BREAKING NEWS

ഫോണിലൂടെ മാത്രം പരിചയം, പ്രവാസിയെ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചു!! മൂന്നം​ഗ സംഘം ആവശ്യപ്പെട്ടത് 5 ലക്ഷം, ഒരുലക്ഷം കൊടുത്തതോടെ ബാലൻസ് തുകയ്ക്ക് തട്ടിയെടുത്തത് ഥാർ- രണ്ടുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ഥാർ കാറും ഒരുലക്ഷത്തിലേറെ രൂപയും കവർന്ന മൂന്നം​ഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തലശ്ശേരി ധർമ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ് (35), പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37) എന്നിവരെയാണ് പ്രവാസിയുടെ പരാതിയിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയിൽവേ അടിപ്പാതയ്ക്ക് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ (38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവർ സിറാജിനോട് വാടക വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം ഉപദ്രവിച്ചതായും 1,06,500 രൂപ കൈക്കലാക്കി ബാലൻസ് തുകയ്ക്ക് ഥാർ കാറുമായി കടന്നുകളയുകയായിരുന്നുവെന്നും സിറാജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സിറാജിന്റെ കാർ അജിനാസിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതിൽ ഇയാളിൽ നിന്നും പണം തട്ടിയെടുക്കാൻ യുവതിയും സംഘവും ഒരുക്കിയ കെണിയിൽ ഇയാൾ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കള്ളവോട്ട് ഇനി നടക്കില്ല, ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആക്കും, രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ദൂരപരിധി 100 മീറ്ററാക്കി കുറയ്ക്കും, വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കാൻ ഇനി മുതൽ ഫോട്ടോ പതിച്ച കാർഡ്

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026