BREAKING NEWS

നിനക്കായി രണ്ട് ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്, എപ്പോഴാണ് കാണാന്‍ വരുന്നത്?? പരീക്ഷയ്ക്ക് മുമ്പ് തന്നെ എന്നെ ശരിക്കൊന്ന് കാണണം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ചോര്‍ത്തിയ നീറ്റ് ചോദ്യപ്പേപ്പര്‍ നല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോണ്‍ സംഭാഷണം പുറത്ത്. ലക്‌നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ പരംജിത് സിങ്ങിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. രണ്ടു പേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാന്‍ വരുകയെന്നും അധ്യാപകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. ലഖ്നൗ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനിയും അസിസ്റ്റന്റ് പ്രൊഫസറും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗിലെ വിവരങ്ങളാണിത്. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം വേട്ടയാടിയിരുന്ന വിവരം ഇതോടെ പുറത്തുവന്നു.

ബിഎസ്‌സി സുവോളജി വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഓഡിയോ റെക്കോര്‍ഡിംഗില്‍, പരീക്ഷയ്ക്ക് മുമ്പ് തന്നെ വന്ന് കാണാന്‍ അസിസ്റ്റന്റ് പ്രൊഫസറായ പരംജിത് സിങ് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നത് കേള്‍ക്കാം. എന്നാല്‍ തനിക്ക് ചോദ്യ പേപ്പറുകളുടെ ആവശ്യമില്ലെന്ന് പെണ്‍കുട്ടി ഇതിന് മറുപടി നല്‍കുന്നുണ്ട്. ഫോണ്‍ കോള്‍ അവസാനിച്ചതിന് ശേഷം, തന്നെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുന്നതിന് വേണ്ടിയാണ് സിങ് വിളിച്ചുവരുത്തുന്നതെന്ന് പെണ്‍കുട്ടി ഓഡിയോയുടെ അവസാനം പറയുന്നുണ്ട്.

വിദ്യാര്‍ത്ഥിനി ഓഡിയോ ക്ലിപ്പുകള്‍ സര്‍വ്വകലാശാലാ ഭരണവിഭാഗത്തിന് കൈമാറി. ഇതിന് പിന്നാലെ ലഖ്നൗ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ സര്‍വ്വകലാശാല ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രൊഫസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച അദ്ദേഹം, സര്‍വ്വകലാശാലയിലെ ‘ആഭ്യന്തര രാഷ്ട്രീയത്തിന്റെ’ ഭാഗമായി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അവകാശവാദം.

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026