BREAKING NEWS

കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, ടാപ്പിം​ഗിനിടയ്ക്കല്ല സംഭവം, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളിക്കു ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബർ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജംഷീറിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

യുവാവിൻറെ മരണത്തെതുടർന്ന് ആശുപത്രിയിലെത്തിയ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അടക്കമുള്ളവർക്കുനേരെ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. എന്നാൽ ടാപ്പിംഗിന് ഇടക്കല്ല സംഭവം ഉണ്ടായതെന്നും സംഭവത്തിൽ ചില ദുരൂഹതകളുണ്ടെന്നും മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും എന്നാൽ, വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നും ധനിക് ലാൽ പറഞ്ഞു. എന്നാൽ, ടാപ്പിങിനിടെയാണ് യുവാവിനുനേരെ കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന, പങ്കുവെക്കുന്നതിൽ യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളും!! യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026