BREAKING NEWS

നെഗറ്റീവ് പറയുന്നവർ പറയട്ടെ… നടന്‍ ദേവന്‍ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും, അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് വിജയ് തമിഴ്‌നാട്ടിൽ ചെയ്യുന്നതെന്ന് പ്രയങ്ക

· · 1 min read
Share: Copied!

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന് പിന്നാലെ പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, തമിഴക വെട്രി കഴകത്തിൽ ചേർന്നു. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദേവനും ടി.വി.കെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതിന് ശേഷമുള്ള ദേവന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിൽ ടി.വി.കെ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള രണ്ട് നേതാക്കളാണ് അദ്ദേഹത്തെ കാണനെത്തിയത്.

അവർക്കൊപ്പം നടി പ്രിയങ്കയുമുണ്ടായിരുന്നു. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണാൻ ദേവൻ ചെന്നൈയിലെത്തുമെന്നും അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവുമെന്നാണ് കണക്ക് കൂട്ടുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിതമായി ദേവൻ ബി.ജെ.പിയിൽ നിന്നും തന്റെ രാജി പ്രഖ്യാപനം നടത്തിയത്.

അതേസമയം, ദേവന്റെ തീരുമാനത്തെ പിന്തുണച്ച് നടി പ്രിയങ്കയും രംഗത്തെത്തി. ദേവൻ ബി.ജെ.പിയിൽ നിന്നിട്ട് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച നല്ല കാര്യങ്ങളാണ് വിജയ് തമിഴ്‌നാട്ടിൽ ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു. അതിനാലാണ് ടിവികെയിൽ ചേരാൻ തീരുമാനിച്ചതെന്നും നെഗറ്റീവ് പറയുന്നവർ പറയട്ടെയെന്നും കൂട്ടിച്ചേർത്ത പ്രിയങ്ക, ജനങ്ങൾ നല്ലതിനൊപ്പം നിൽക്കുമെന്നും കേരളത്തിലും കുറച്ച് നല്ല മാറ്റങ്ങൾ വരട്ടെയെന്നും പ്രതികരിച്ചു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026