BREAKING NEWS

പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം

· · 1 min read
Share: Copied!

കൊച്ചി: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് ചില സംശയങ്ങളുണ്ടായിരുന്നു, എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാൻ ഇ.ഡി ആവിശ്യപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു. എനിക്കറിയാവുന്നതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ രേഖകളൊന്നും ഹാജരാക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്നും’ ജയറാം പറഞ്ഞു.

ജയറാമിനെ കൂടാതെ കൽപേഷിനേയും ഇ.ഡി ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൽപേഷിന്റെ ചോദ്യം ചെയ്യൽ പുരഗോമിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പൂജയിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിന് ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകൾക്കും ഉദ്‌ഘാടനങ്ങൾക്കുമായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണ് പോറ്റിക്കൊപ്പമുള്ള പൂജയെ കാണുന്നതെന്നും ജയറാം പറഞ്ഞു.

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026