BREAKING NEWS

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഇതിനു നേതൃത്വം നൽകുന്നത് വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെന്നി നൈനാനും രാ​ഹുൽ അനുകൂലികളായ സൈബർ സംഘങ്ങളും, പരാതിക്കാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, പ്രിയങ്ക ​ഗാന്ധിക്ക് ഇമെയിൽ പരാതി അയച്ച് മൂന്നാം പരാതിക്കാരി

· · 1 min read
Share: Copied!

തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനും രാഹുൽ അനുകൂലികളായ സൈബർ സംഘങ്ങൾക്കുമെതിരെ പരാതികളുമായി മൂന്നാമത്തെ കേസിലെ പരാതിക്കാരി. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തർ എന്നിവർക്ക് ഇമെയിൽ വഴി പരാതി അയച്ചത്. രാഹുലുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ തങ്ങളെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നു പരാതിയിൽ യുവതി ആരോപിക്കുന്നു. സൈബർ സെല്ലിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഇവർ പരാതി കൈമാറിയിട്ടുണ്ട്.

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇത് ഇരകളെ മാനസികമായി തകർക്കാനും കേസിനെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് പരാതിയിൽ പറയുന്നത്. കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ പ്രതീകാത്മക നടപടി മാത്രമാണ് സ്വീകരിച്ചത്. ഇപ്പോഴും പാർട്ടി അനുഭാവികളായ സമൂഹമാധ്യമ ഹാൻഡിലുകൾ വഴി പ്രതിക്ക് അനുകൂലമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെന്നി നൈനാൻ, പരാതിക്കാരെ മോശക്കാരായി ചിത്രീകരിക്കാനും അവരെ നിശബ്‍ദരാക്കാനും നേതൃത്വം നൽകുന്നുവെന്നും ഇവർ പറയുന്നു.

കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത ഫെന്നിയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ഇതിലൂടെ വരാനിരിക്കുന്ന തലമുറയുടെ പോലും സുരക്ഷിതത്വം ഇല്ലാതാകുകയാണ്. തങ്ങളു‍ടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ചർച്ച ചെയ്യുന്നതിൽ നിന്ന് പ്രതികളെയും അവരുടെ സംഘത്തെയും തടയണം, നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണം എന്നീ ആവശ്യങ്ങളും പരാതിക്കാരി ഉന്നയിച്ചു.

 

 

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026