BREAKING NEWS

പ്രതികളെ വെറുതെ വിട്ടത് സങ്കടകരം, ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം ഇവർക്ക് ഏൽക്കാതിരിക്കട്ടെ, കാവ്യനീതിയുണ്ടാകും- സുരേഷ് ഗോപി

· · 1 min read
Share: Copied!

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ പി ജയരാജനുൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം ഇവർക്ക് ഏൽക്കാതിരിക്കട്ടെ. കൊലപാതകത്തിൽ കാവ്യനീതിയുണ്ടാകും എന്നും സുരേഷ് ഗോപി പ്രതികരിച്ചു. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്.

പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്. കേസിൽ 32-ാം പ്രതിയായിരുന്നു പി ജയരാജൻ. ടി.വി രാജേഷ് 33-ാം പ്രതിയും. ഇവരുൾപ്പെടെ 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. രണ്ടുപേർ മരിച്ചിരുന്നു.

പ്രതികളിൽ 13 പേരെ കുറ്റക്കാരായി കണ്ടെത്തി. 18 പേരെ വെറുതേ വിട്ടിരുന്നു. വെറുതേ വിട്ടവരിൽ എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടുന്നുണ്ട്. 14 വർഷത്തിനുശേഷമാണ് കേസിലെ വിധി വന്നത്. കേസിൽ ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026