CINEMA

‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ റീ-റിലീസ് ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? എമ്പുരാനിൽ നിന്ന് എന്റെ പേര് വെട്ടിയത് താൻ പറഞ്ഞിട്ട്: : രാജ്യസഭയിൽ സുരേഷ് ​ഗോപി- ജോൺ ബ്രിട്ടാസ് പോര്

· · 1 min read
Share: Copied!

 

ന്യൂഡ‍ൽഹി: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പേരിൽ രാജ്യസഭയിൽ പോരടിച്ച് സിപിഎം അംഗം ജോൺ ബ്രിട്ടാസും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ബിജെപി എമ്പുരാനിലെ ‘മുന്ന’യാണെന്ന് ബ്രിട്ടാസ് പറഞ്ഞതാണ് സുരേഷ് ​ഗോപിയെ ചൊടിപ്പിച്ചത്. പിന്നാലെ പ്രസം​ഗിക്കാനായി എഴുന്നേറ്റ സുരേഷ് ​ഗോപി ബ്രിട്ടാസിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിക്കുകയായിരുന്നു. ‘ടിപി 51 വെട്ട്’, ‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകൾ റീ-റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്ന് സുരേഷ് ​ഗോപി ചോദിച്ചു.

എമ്പുരാന്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കാനോ ചിത്രം റീ സെന്‍സര്‍ ചെയ്യാനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കുമേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താനീ പറയുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കളെ ആദ്യം ബന്ധപ്പെട്ടതും താനാണ്. ഇതാണ് സത്യം. ഈ പറഞ്ഞ കാര്യം കളവാണെങ്കില്‍ എന്ത് ശിക്ഷയേറ്റുവാങ്ങാനും തയ്യാറാണ്. ചിത്രത്തിലെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം സംവിധായകന്റെ സമ്മതത്തോടുകൂടി നിര്‍മാതാക്കളുടെയും ചിത്രത്തിലെ പ്രധാന നടന്റേതുമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് രാഷ്ട്രീയ സര്‍ക്കസാണെന്നും അതുവഴി തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.

‘‘കൈരളിക്കും ബ്രിട്ടാസിനും കൈരളിയുടെ ചെയർമാനായ നടനും ധൈര്യമുണ്ടോ? കേരള മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിറീലിസ് ചെയ്യാൻ. ഇപ്പോൾ എമ്പുരാനു വേണ്ടി നിലവിളിക്കുന്നു. എമ്പുരാന്റെ ടൈറ്റിൽ കാർഡിൽനിന്ന് എന്റേ പേര് മാറ്റാൻ ഞാൻ പറഞ്ഞിരുന്നു.  മറ്റ് ചിലതും പൊള്ളയിട്ടുണ്ട്. ഇനിയും പൊള്ളും. 800ലധികം പേരെയാണ് ബ്രിട്ടാസിന്റെ രാഷ്ട്രീയ പാർട്ടി കേരളത്തിൽ കൊന്നൊടുക്കിയത്. അവരുടെ കൊലപാതക രാഷ്ട്രീയം.’’ – സുരേഷ് ഗോപി തുറന്നടിച്ചു.

‘‘മുനമ്പത്ത് 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി. അവരെ വഹിച്ചിരിക്കുകയാണ്. മുനമ്പം കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ട്. പ്രമേയം അറബിക്കടലിൽ മുക്കുകയല്ല, ചവിട്ടി താഴ്ത്തിയിരിക്കും. അതിന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‍ലിമും ഒന്നുമില്ല. ചവിട്ടി താഴ്ത്തിയിരിക്കും.’’ – സുരേഷ് ഗോപി പറഞ്ഞു.

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026