LATEST UPDATES

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിക്കാൻ വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ആളുകളെ മടിയന്മാരാക്കുന്നുവെന്ന് സുപ്രീംകോടതി. റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നത് കൊണ്ടുതന്നെ ആളുകൾക്ക് ജോലിക്ക് പോകാൻ താത്പര്യമില്ലാതെ ആകുന്നുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ബിആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.

അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകള്‍, കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

വീടില്ലാതെ നഗരപ്രദേശങ്ങളിൽ കഴിയുന്ന ആളുകൾക്ക് അഭയം നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ പരാമർശം. സൗജന്യങ്ങൾ നൽകി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഒരു ജോലിയും ചെയ്യാതെ പണം കൈകളിൽ എത്തുകയും സൗജന്യ റേഷൻ നൽകുകയും ചെയ്യുന്നതിലൂടെ ജനങ്ങളെ കൂടുതൽ മടിയന്മാരാക്കുകയാണ് ചെയ്യുന്നതെന്നാണ് ജസ്റ്റിസ് ഗവായി പറഞ്ഞത്.

പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് 5 വർഷം തടവും 5 ലക്ഷം രൂപ പിഴയും, ഇനി അത് വ്യാജനായാൽ ശിക്ഷ കൂടും, രേഖകളില്ലാത്ത വിദേശികളെ സഹായിച്ചാൽ ക്യാരിയേഴ്സിനു അഞ്ചുലക്ഷം രൂപ വരെ പിഴ… അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യയും- പുതിയ ബിൽ ഉടൻ

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഭവനരഹിതർക്ക് പാർപ്പിടം നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ നീക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്നാണ് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചത്. എന്നാൽ, നഗര ദാരിദ്ര്യ നിർമാർജന ദൗത്യം എത്ര സമയത്തിനകം നടപ്പാക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ആറ് ആഴ്ച കഴിഞ്ഞ പരിഗണിക്കുന്നതിനായി മാറ്റി.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026