LATEST UPDATES

അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകള്‍, കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

· · 1 min read
Share: Copied!

ചേര്‍ത്തല: ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് സംശയം. ഭര്‍ത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. ചേർത്തല നഗരസഭയിലെ പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സജിയെ സെന്‍റ്. മോരീസ് ഫൊറോന പള്ളി സെമിത്തേരയില്‍ സംസ്കാരം നടത്തിയത്.

ഒരു മാസം മുന്‍പാണ് വീട്ടില്‍ വീണ് പരിക്കേറ്റ് സജി ആശുപത്രിയില്‍ ചികിത്സ തേടിയത്. അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൾ ചേർത്തല പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് സോണിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടോടെ തഹസിൽദാർ കെ.ആർ.മനോജ്, എഎസ്പി ഹരീഷ് ജയിൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇനി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026