BREAKING NEWS

സ്കൂൾ വിട്ടുവരുമ്പോൾ വഴിയിൽ വച്ചു വാക്കുതർക്കം, യുവാവ് വീട്ടിൽ നിന്ന് ബ്ലേഡെടുത്തുകൊണ്ടു വന്ന് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറുത്തു!! കഴുത്തിൽ പത്തോളം തുന്നലുകൾ, കൊടുക്രൂരത കാട്ടിയത് വിദ്യാർഥിയെ ഓടിച്ചിട്ടു പിടിച്ചുനിർത്തി, കുളത്തൂർ സ്വദേശി അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർ‌ഥിയുടെ കഴുത്തറത്ത് ആക്രമണം. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലാണ് സ്റ്റേഷൻ‌കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാർ‌ഥി ഫൈസലിനു നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. കുട്ടിയുടെ കഴുത്തിൽ പത്തോളം തുന്നലുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ കുളത്തൂർ സ്വദേശിയായ അഭിജിത്തിനെ പോലീസ് പിടികൂടി.

സംഭവം ഇങ്ങനെ- സ്കൂൾ വിട്ട് അഭിജിത്തിൻറെ വീടിനു സമീപത്ത് കൂടി വീട്ടിലേയ്ക്ക് മടങ്ങിയ ഫൈസലും സുഹൃത്തുക്കളും അഭിജിത്തുമായി വാക്കു തർക്കമുണ്ടാവുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ അഭിജിത്ത് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് പിന്നാലെ ഓടി ഫൈസലിനെ പിടിച്ചുനിർത്തി കഴുത്തറുക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവുകളാണ് കഴുത്തിലേറ്റതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഫൈസൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026